പ്രതികള്‍ക്ക് സുഖവാസം; മുഖ്യമന്ത്രി പ്രതികരിച്ചില്ല: തിരുവഞ്ചൂര്‍ ചൊവ്വാഴ്ച ജയില്‍ സന്ദര്‍ശിക്കും

single-img
2 December 2013

ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വാര്‍ത്തയോട് ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. വാര്‍ത്തയുടെ ശരി തെറ്റുകള്‍ പരിശോധിച്ച് പ്രതികരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൊവ്വാഴ്ച കോഴിക്കോട് ജില്ലാ ജയില്‍ സന്ദര്‍ശിക്കും. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ ആഭ്യന്തരമന്ത്രി നിയോഗിച്ചു. വിഷയത്തില്‍ ജയില്‍ ഡിജിപിയോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.