സിപിഎം പ്ലീനം; കെ.എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ടി.ജെ ചന്ദ്രചൂഢന്‍

single-img
2 December 2013

rsp-party-national-secretary-prof-t-j-chandrachoodan-and-tamilnadu-state-convener-dr-a-ravindranath-kennedy-m-dacu-attended-the-tamilnadu-state-organaisers-committee-meeting-held-a22പാലക്കാട്ട് നടന്ന സിപിഎം പ്ലീനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ ഘടകകക്ഷികളെ തഴഞ്ഞ് കെ.എം മാണിയെ പങ്കെടുപ്പിച്ചത് ശരിയായില്ലെന്ന് ആര്‍എസ്പി നേതാവ് ടി.ജെ ചന്ദ്രചൂഢന്‍. ആര്‍എസ്പിയുടെ ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ കൊല്ലത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്. പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പാര്‍ട്ടി പത്രത്തില്‍ വിവാദ വ്യവസായിയുടെ പരസ്യം പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നും സിപിഎമ്മിന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതോടെ വ്യക്തമായതെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു. കൊല്ലം ലോക്‌സഭാ സീറ്റ് ആര്‍.എസ്.പിയുടെ ആവശ്യമാണെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.