തെഹല്‍ക്കാ പീഡനം; തരുണ്‍ തേജ്പാല്‍ ആറു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍

single-img
2 December 2013

Tarun_Tejpalതെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോടതി ആറു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. തേജ്പാലിനെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ വാദം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അംഗീകരിച്ചു. തെഹല്‍ക്കയിലെ മാധ്യമപ്രവര്‍ത്തകയെ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് തേജ്പാല്‍ പീഡിപ്പിച്ചെന്നാണു കേസ്. മാനഭംഗം, സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു തേജ്പാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.