ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

single-img
2 December 2013

പയ്യന്നൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി.എം. വിനോദ് കുമാര്‍ (28) വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് ആണ് അറസ്റ്റിലായത്.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് പി. സന്തോഷ്, എസ്എഫ്‌ഐ നേതാവ് സരിന്‍ ശശി തുടങ്ങി കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.