കസ്തൂരിരംഗന്‍ വിഷയത്തില്‍ ആന്റണിയുടെ ഇടപെടല്‍ അനിവാര്യം: ഉമ്മന്‍ ചാണ്ടി

single-img
2 December 2013

Oommen Chandy - C.M. Of Kerelaസംസ്ഥാനത്ത് വിവാദമായിക്കൊണ്ടിരിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഇടപെടല്‍ അനിവാര്യശമന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആന്റണിയെ സന്ദര്‍ശിച്ചാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. റബറിന്റെ ഇറക്കുമതിത്തീരുവ 20 രൂപയില്‍നിന്ന് 20 ശതമാനമാക്കി വര്‍ധിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് പാലിക്കുന്നതിനായി ഇടപെടണമെന്നും മുഖ്യമന്ത്രി ആന്റണിയോട് ആവശ്യപ്പെട്ടു. ആന്റണിയുടെ പ്രതികരണം പോസിറ്റീവ് ആയിരുന്നെന്നും ബന്ധപ്പെട്ടവരുമായി എത്രയും വേഗം അദ്ദേഹം ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.