ഐ.എഫ്.എഫ്.കെ; ചലച്ചിത്രമേളയെ സമ്പന്നമാക്കാന്‍ സെമിനാറുകളും ശില്‍പശാലകളും

single-img
2 December 2013

iffk-2013-new__small18 ാമത് രാജ്യാന്തര ചലച്ചിത്രമേള കാര്യക്ഷമമായ ഫിലിം മാര്‍ക്കറ്റിങ് സംവിധാനത്തിനുകൂടി വേദിയാകുന്നു. മലയാള സിനിമയിലെ മാറ്റങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത് സിനിമാ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന യുവതലമുറയ്ക്കായി ഐ.എഫ്.എഫ്.കെ. ഫിലിം മാര്‍ക്കറ്റിങ് വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറുകളും ശില്‍പ്പശാലകളും ഇത്തവണ ശ്രദ്ധേയമാകും.

ഫിലിം ബജറ്റിങ്ങും വിപണനവും, ചലച്ചിത്രഭാഷ, നൂതന സാങ്കേതികവിദ്യ, കോപ്രൊഡക്ഷന്‍, ഛായാഗ്രഹണം, സംവിധാനം, തിരക്കഥ, അഭിനയം തുടങ്ങിയ വിഷയങ്ങളിലാണ് ശില്‍പ്പശാലകളും സെമിനാറുകളും നടക്കുക. രജപുത്ര രജ്ഞിത്, രവീന്ദ്രന്‍, ചന്ദ്രമോഹനന്‍ നായര്‍, അഴകപ്പന്‍, മധു നീലകണ്ഠന്‍, ആഷിക് അബു, സഞ്ജു, ബോബി തുടങ്ങിയവര്‍ സെമിനാറുകള്‍ നയിക്കും. യൂത്ത് കമ്മിഷന്റെയും യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്റെയും സഹകരണത്തോടെയാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത്.