ഇനി സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധം: ഋഷിരാജ് സിങ്

single-img
2 December 2013

ഇരുചക്രവാഹനം ഉപയോഗിക്കുന്ന സിനിമാ-സീരിയൽ രംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്.ഹെല്‍മറ്റില്ലെങ്കില്‍ രംഗം പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്ക്രീനില്‍ മുന്നറിയിപ്പ് സന്ദേശം കാണിക്കണം.അത് പോലെ കാറിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം.ഹെല്‍മെറ്റില്ലാതെ വാഹനമോടിയ്ക്കുന്ന സീനുകള്‍ വന്നാല്‍ ചിത്രത്തിനെതിരെ കേസെടുക്കുമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്ര സംഘടനകള്‍ക്കും അയച്ച സിങ്ങിന്റെ കത്തില്‍ പറയുന്നത്

പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റെടുത്ത ശേഷം ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്വീകരിച്ച് പോരുന്നത്.