റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമന്‍; ശിഖര്‍ ധവാന്‍ ആദ്യ പത്തില്‍

single-img
2 December 2013

Dhavanഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ബാറ്റ്‌സ്മാന്‍മാരില്‍ ധവാന്‍ ഒമ്പതാം സ്ഥാനത്താണിപ്പോള്‍. വെസ്റ്റിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ 159 റണ്‍സ് നേടിയ പ്രകടനമാണു ധവാനെ മുന്നേറ്റത്തിനു സഹായിച്ചത്. 736 റേറ്റിംഗ് പോയിന്റാണ് ഈ ഡല്‍ഹി താരത്തിനുള്ളത്. ഇന്ത്യയുടെ തന്നെ വിരാട് കോഹ്‌ലിയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്‌സ് 17 പോയിന്റ് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പാക്കിസ്ഥാന്റെ സയീദ് അജ്മലാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരെയ്ന്‍ രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ആര്‍. അശ്വിന്‍ മൂന്നാമതുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ ഒന്നാം റാങ്കിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണ്‍ രണ്ടാമതും പാക്കിസ്ഥാന്റെ മുഹമ്മദ് ഹാഫിസ് മൂന്നാമതും.