മുഖ്യനു ഔദ്യോഗിക കാറെത്തിയില്ല, ഒടുവിൽ ടാക്‌സി യാത്ര

single-img
2 December 2013

തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച. ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ടാക്‌സി കാറില്‍ യാത്ര ചെയ്തു.

ഔദ്യോഗിക വാഹനത്തിനായി 15 മിനിട്ടോളം മുഖ്യമന്ത്രി കാത്തിരുന്നു. എന്നിട്ടും വരാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഒരു ടാക്‌സി വിളിക്കുകയായിരുന്നു.സംഭവത്തില്‍ ആഭ്യന്തരമന്ത്രി സുരക്ഷ ചുമതലയുള്ള എസ്.പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.