ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം എംഎസ് സംഗീത ആത്മഹത്യ ചെയ്ത നിലയിൽ

single-img
30 November 2013

ഡിവൈഎഫ്‌ഐ യുടെ സംസ്ഥാന കമ്മറ്റി അംഗം എംഎസ് സംഗീത (30) വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിന്‍ ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലറാണ് സംഗീത. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐ യുടെയും മികച്ച പ്രവര്‍ത്തക കൂടിയായ സംഗീത ഫേസ്ബുക്കിലെ സജീവ അംഗം കൂടിയാണ്

ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം സംഗീതയുടെ മരണത്തോടെ പ്രതിസന്ധിയിലാകും.

ഇന്നലെ രാത്രി മകൾക്കൊപ്പം ഉറങ്ങാനായി മുറിയില്‍ കയറിയതാണ് സംഗീത. രാത്രി അനക്കം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് വാതിലില്‍ മുട്ടിയെങ്കിലും അകത്തു നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു.തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കുയപ്പോഴാണ് സംഗീത ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല