ഗവർണ്ണർക്ക് കാമ്രി വേണം;സർക്കാർ വഴങ്ങി

single-img
30 November 2013

kamriഗവർണ്ണർ നിഖിൽ കുമാറിനു പുതിയ ടൊയോട്ട കാമ്രി വാങ്ങി നൽകാൻ സർക്കാർ തീരുമാനം.ഗവർണ്ണറുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണു തീരുമാനം.കഴിഞ്ഞ ഗവർണ്ണർക്ക് പുതിയ ബെൻസ് സർക്കാർ വാങ്ങി നൽകിയിരുന്നു.എന്നാൽ ആ കാർ ഉപയോഗിക്കും മുൻപ് എം.ഒ.എച്ച് ഫാറുക്ക് രോഗബാധിതനായി നാട്ടിലേക്ക് മടങ്ങിയിരുന്നു.ബെൻസ് കാർ വേണ്ട പകരം പുതിയ ടൊയോട്ട കാമ്രി മതിയെന്നാണു ഗവർണ്ണർ നിഖിൽ കുമാറിന്റെ ആവശ്യം.അതിനെ തുടർന്നാണു മന്ത്രി സഭ പുതിയ കാർ ഗവർണ്ണർക്ക് വാങ്ങി നൽകാൻ തീരുമാനിച്ചത്.30 ലക്ഷം രൂപയാണു ടൊയോട്ട കാമ്രിക്ക് വില

മുൻ ഗവർണ്ണർ എച്ച്.ആർ ഭരദ്വാജ് ഓഡി കാർ വാങ്ങി നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.90 ലക്ഷം രൂപയാണു ഓഡി കാറിന്റെ വില.എന്നാൽ സർക്കാർ ഗവണ്ണറുടെ ആവശ്യത്തിനു വഴങ്ങിയിരുന്നില്ല