നിരീക്ഷണമേര്‍പെടുത്തിയ യുവതിയും മോഡിയുമായുള്ള ചിത്രങ്ങള്‍ പുറത്ത്

single-img
30 November 2013

img1131129022_1_1ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയും ഗുജറാത്ത് സര്‍ക്കാറിന്‍്റെ ഒളിനോട്ടത്തിനിരയായ യുവതിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. നരേന്ദ്രമോഡിയും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത്ഷായും സസ്‌പെന്റ് ചെയ്യപ്പെട്ട പൊലീസ് ഓഫീസര്‍ ജി.എല്‍.സിംഗാളും പെണ്‍കുട്ടിയുമായി സംസാരിച്ച് കൊണ്ട് നില്‍ക്കുന്ന ഫോട്ടോകളാണ് ഗുലൈല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.2005 മുതലെങ്കിലും യുവതിക്ക് മോഡിയെ അറിയാമെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. ഇതോടെ യുവതിയെ അറിയില്ലെന്ന മോഡിയുടെ വാദം പൊളിഞ്ഞു.