തായ് പ്രധാനമന്ത്രിക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

single-img
29 November 2013

തായ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്രയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. തന്റെ രാജി ആവശ്യപ്പെട്ടു നടത്തുന്ന സമരത്തില്‍നിന്നു പിന്മാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടിക്കാര്‍ വഴങ്ങിയില്ല. ഇന്നലെ സമരാനുകൂലികള്‍ ദേശീയ പോലീസ് ആസ്ഥാനത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സര്‍ക്കാര്‍ രാജിവച്ച് പീപ്പിള്‍സ് കൗണ്‍സിലിന് അധികാരം കൈമാറണമെന്ന സമരക്കാരുടെ ആവശ്യം നടപ്പില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സമരം നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.