ജംബോ ഭാരവാഹി പട്ടിക വെട്ടിച്ചുരുക്കുന്നത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കും: കെപിസിസി

single-img
29 November 2013

kpcc-meetingഎ.ഐ.സി.സി. നിര്‍വാഹക സമിതിയിലേക്ക് നല്‍കിയ കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടിക തള്ളരുതെന്ന് കെപിസിസി നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചു. പട്ടിക തള്ളരുതെന്നും പട്ടിക ചുരുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഏകദേശം ഇരരുന്നൂറോളം പേരെ ഉള്‍പ്പെടുത്തിയാണ് കെപിസിസി നേതൃത്വം പട്ടിക സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഭാരവാഹികളുടെ എണ്ണം കൂടുതലായതിനാല്‍ പട്ടിക പുനപ്പരിശോധിക്കാന്‍ എഐസിസി നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. നവംബര്‍ പകുതിയോടെ ഭാരവാഹിപട്ടിക പ്രഖ്യാപിക്കാന്‍ കെപിസിസി നീക്കം നടത്തുമ്പോഴാണ് നേതൃത്വത്തിന്റെ തീരുമാനം വിലങ്ങുതടിയായത്. നവംബര്‍ ആദ്യവാരമാണ് പട്ടിക കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍ എന്നിവര്‍ കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് പട്ടിക കൈമാറിയത്.