ദേശാഭിമാനിയിൽ പരസ്യം സ്വീകരിച്ചതിൽ തെറ്റില്ല;മാധ്യമ പ്രവർത്തകർക്ക് ബുദ്ധിയില്ല:ഇ പി ജയരാജൻ

single-img
29 November 2013

ep jayarajanപാർട്ടി പ്ലീനത്തിനു അഭിവാദ്യം അർപ്പിച്ച് വിവാദ വ്യവസായിയുടെ പരസ്യം സ്വീകരിച്ചതിൽ തെറ്റില്ലെന്നും ഏത് പരസ്യം സ്വീകരിക്കണമെന്ന് ദേശാഭിമാനി സ്വീകരിച്ച് കൊള്ളാമെന്നും ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ പറഞ്ഞു.പാലക്കാട്ടെ വിവാദ വ്യവസായിയും കൊലപാതകക്കേസിലെ പ്രതി കൂടിയായ വി എം രാധാകൃഷ്ണൻ പാർട്ടി പ്ലീനത്തിനു അഭിവാദ്യം അർപ്പിച്ചുള്ള പരസ്യം ദേശാഭിമാനിയുടെ ഒന്നാം പേജിൽ എല്ലാ എഡിഷനുകളിലും വന്നിരുന്നു ഇത് വിവാദമായതിനെക്കുറിച്ച് പ്രതികണം ആരാഞ്ഞപ്പോഴായിരുന്നു ജയരാജന്റെ മറുപടി.മാധ്യമ പ്രവർത്തകർക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ് തട്ടിക്കയറിയായിരുന്നു ജയരാജന്റെ പ്രതികരണം.സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎമ്മുകാർ കൂടുതൽ വിനയാന്വതരാകണമെന്ന് പ്ലീനത്തിൽ ആഹ്വാനം ചെയ്തിരുന്നു