ദീപിക പള്ളിക്കലും ദിനേഷ് കാര്‍ത്തിക്കും വിവാഹിതരാകുന്നു

single-img
29 November 2013

Deepikaഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലും വിവാഹിതരാകുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും മാതാപിതാക്കളുടെയും മറ്റ് ബന്ധു മിത്രാദികളുടെയും ആശീര്‍വാദത്തോടെയാണ് മോതിരം കൈമാറിയത്. ദിനേഷ് 2007ല്‍ നികിതയെന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ വിവാഹമോചിതരായി. ചെന്നൈയിലെ താജ് ഗ്രാന്‍ഡ് ചോള ഹോട്ടലില്‍വച്ചായിരുന്നു ആഘോഷപൂര്‍വമായ വിവാഹനിശ്ചയ ചടങ്ങുകള്‍. ദീപികയുടെ അമ്മയും മലയാളിയുമായ സൂസന്‍ പള്ളിക്കല്‍ വിവാഹനിശ്ചയ വാര്‍ത്ത സ്ഥിരീകരിച്ചു.