സിപിഎം പ്ലീന വേദിയിൽ അജ്ഞാതന്റെ ചിത്രം;ആളറിയാതെ സഖാക്കൾ

single-img
29 November 2013

cpmപാലക്കാട് നടക്കുന്ന സിപിഎം പ്ലീന വേദിയിൽ അജ്ഞാതന്റെ ചിത്രം സഖാക്കളെ കുഴയ്ക്കുന്നു.ലെനിനും സ്റ്റാലിനും ഒപ്പമാണു താടിക്കാരന്റെ ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നത്.പ്ലീനത്തിനു പങ്കെടുക്കുന്ന നേതാക്കൾക്കും ഇതാരാണെന്ന് അറിയില്ല.ചിത്രം കണ്ടിട്ട് എംഗൽസിനെ പോലുണ്ട് എന്നാണു നേതാക്കൾ പറയുന്നത്.പക്ഷേ ചിത്രം എംഗൽസിന്റേത് അല്ല.അബദ്ധം പറ്റിയതാണോ അതോ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവിന്റെ ചിത്രം തന്നെയാണു പ്ലീനവേദിയിലേത് എന്നറിയാനുള്ള തിരച്ചിലിലാണു നേതാക്കളും അണികളും

സിപിഎം സംസ്ഥാന സമ്മേളനം നടത്തിയത് ഈവന്റ് മാനേജ്മെന്റ്കാരാണെന്ന ആരോപണം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ചിത്രം അച്ചടിച്ചവർക്ക് ആളുമാറിപ്പോയതാണെന്ന് പറഞ്ഞ് തടിതപ്പാനാണു സിപിഎം നേതാക്കൾ ശ്രമിക്കുന്നത്