അവഗണന; പാക് ലഫ്റ്റ്‌നന്റ് ജനറല്‍ അസ്‌ലം രാജിവച്ചു

single-img
29 November 2013

Haroonജനറല്‍ കയാനി റിട്ടയര്‍ ചെയ്ത ഒഴിവില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റ്‌നന്റ് ജനറലായ ഹാറൂണ്‍ അസ്‌ലം രാജിവച്ചു. കയാനിയുടെ യാത്രയയപ്പു പ്രമാണിച്ച് പ്രധാനമന്ത്രി നവാസ് ഷരീഫ് നല്‍കിയ വിരുന്നിലും അസ്‌ലം പങ്കെടുത്തില്ല. ജൂണിയര്‍മാരായ രണ്ടുപേരെ തന്റെ മുകളില്‍ പ്രതിഷ്ഠിച്ചതാണ് അസ്‌ലമിനെ പ്രകോപിപ്പിച്ചത്. കയാനിയുടെ ഒഴിവില്‍ അസ്‌ലമിന്റെ ജൂണിയറായ ലഫ്റ്റ്‌നന്റ് ജനറല്‍ റഹീല്‍ ഷരീഫിനെ പാക്കിസ്ഥാന്റെ പതിനഞ്ചാമത്തെ സൈനിക മേധാവിയായി പ്രധാനമന്ത്രി ഷരീഫ് നിയമിച്ചു. അദ്ദേഹം ഇന്നലെ സ്ഥാനമേറ്റു. മറ്റൊരു ജൂണിയറായ ലഫ്റ്റ്‌നന്റ് ജനറല്‍ റഷാദ് മുഹമ്മദിനെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായും നിയമിച്ചു. ഏറ്റവും മുതിര്‍ന്ന ഓഫീസറെ സൈനികമേധാവിയാക്കുമെന്നു നേരത്തെ പ്രധാനമന്ത്രി ഷരീഫ് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം മൂന്നാം റാങ്കുകാരനെ നിയമിക്കുകയായിരുന്നു.