വിഎസിനെ കുരിശിലേറ്റി പാർട്ടി പ്ലീനം

single-img
28 November 2013

08vs9സിപിഎം പ്ലീനവേദിയില്‍ വിഎസ് അച്യുതാനന്ദനു രൂക്ഷവിമര്‍ശനം. ലാവ്‌ലിന്‍, ടിപി കേസുകളില്‍ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നു. വി.എസ് എടുത്ത നിലപാട് പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താന്‍ ഇടയാക്കി.തിരുത്താന്‍ ലഭിച്ച അവസരങ്ങള്‍ വി.എസ് ഉപയോഗിച്ചില്ല തുടങ്ങിയ വിമർശനങ്ങളാണു വിഎസിനെതിരെ ഉയർന്നത്.ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയ വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു.

പാര്‍ട്ടി അംഗങ്ങള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, ബ്‌ളേഡ് മാഫിയകളുമായി ബന്ധമുണ്ട്. കൂടാതെ മദ്യപാനം തെറ്റല്ലെന്ന ധാരണയാണ് അംഗങ്ങള്‍ക്കുള്ളത്.പാര്‍ട്ടി അംഗങ്ങളില്‍ അപചയം സംഭവിച്ചിട്ടുണ്ട് തുടങ്ങിയ വിമർശനങ്ങളാണു കഴിഞ്ഞ ദിവസം അവതരിപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നത്