തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഇന്നുണ്്ടായേക്കും; തേജ്പാല്‍ ഒളിവിലെന്ന് അഭ്യൂഹം

single-img
28 November 2013

Tarun_Tejpalതെഹല്‍ക്ക ലൈംഗിക പീഡനകേസില്‍ കുറ്റാരോപിതനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഇന്നുണ്്ടായേക്കും. കീഴടങ്ങാന്‍ പോലീസ് നല്‍കിയിരുന്ന സമയം കഴിഞ്ഞതോടെ തേജ്പാലിനെ തേടി ഗോവ പോലീസ്, അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി. ഇതിനിടയില്‍ തേജ്പാല്‍ ഒളിവിലാണെന്ന് അഭുഹം പരന്നിട്ടുണ്ട്.

ഗോവയില്‍ നിന്നും ഏഴംഗ പോലീസ് സംഘമാണ് തേജ്പാലിനെ തേടി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിനു മുമ്പാകെ തേജ്പാല്‍ ഇന്നു ഹാജരാകുമെന്ന് അഡ്വേക്കറ്റ് സന്ദീപ് കൗര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി തേജ്പാല്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അറസ്റ്റു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വ്യാഴാഴ്ച മൂന്നുമണിക്കു മുമ്പ് ഹാജരാകണമെന്നായിരുന്നു തേജ്പാലിനോടു ഗോവ പോലീസ് ആവശ്യപ്പെട്ടിരുന്നത്.