തെഹല്‍ക്ക കേസ്: ഷോമ ചൗധരി രാജിവച്ചു

single-img
28 November 2013

തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി രാജിവച്ചു. ഇന്നു രാവിലെയായിരുന്നു അവര്‍ രാജി വയ്ക്കുന്നതായി അറിയിച്ചത്. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് രാജി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി തുടരുന്നത് അനുചിതമാണ്, രാജിവയ്ക്കുന്നു എന്നാണ് ഒറ്റവരി രാജിക്കത്തില്‍ ഷോമ അറിയിച്ചത്. ഷോമയുടെ പേരും എഫ്‌ഐആറില്‍ ചേര്‍ത്തിരുന്നു. പോലീസിന്റെ അന്വേഷണത്തോട് എല്ലാവിധത്തിലൂം സഹകരിക്കുമെന്നും ഷോമ ഉറപ്പു നല്കിയിരുന്നു.