ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സിബിഐ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കും

single-img
28 November 2013

Pinarayi vijayan-4ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സിബിഐ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതി വിധിക്കെതിരേ ടി.പി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് സിബിഐ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. സിബിഐയുടെ വിശദീകരണത്തിനു ശേഷം നന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കുന്നതും മൂന്നാഴ്ചത്തേക്ക് മാറ്റിവെച്ചു.