പത്തനംതിട്ട മുന്‍സിപ്പാലിറ്റി മാലിന്യകൂമ്പാരമായിമാറുന്നു

single-img
28 November 2013

പത്തനംതിട്ട നഗരസഭയില്‍ മാലിന്യങ്ങല്‍ കുന്നുകൂടുകയാണു പത്തനംതിട്ട നഗര സഭ ഓഫീസിന്‍ പിന്‍പിലും,റിംഗ് റോഡിന്റെ വശങ്ങളിലും മാലിന്യങ്ങള്‍ പുറപ്പെടുവിക്കുന്ന രൂക്ഷ ഗന്ധം സഹിച്ചാണ്‍ നഗര വാസികള്‍ കഴിയുന്നത്

പ്രധാനമായി നഗര സഭയ്ക്ക് പുറകു വശത്താണു മാലിന്യങ്ങള്‍ ഡംമ്പ് ചെയ്യുന്നത് അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറചൊന്നുമല്ല. അതിനു മുകളില്‍ മണ്ണ് നിക്ഷേപിച്ച് മാലിന്യം മറവു ചെയ്യണമെന്നിരിക്കെ പല ദിവസങ്ങളിലും അത് ചെയ്യാറില്ല .അതുമൂലം നഗര വാസികളും, അതിനോട് അനുബന്ധിച്ചുള്ള വെജിറ്റബിള്‍ മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ് എന്നിവയിലെ കച്ചവടക്കാരും ,മാര്‍ക്കറ്റില്‍ വന്നു പോവുന്ന ജില്ലയുടെ മിക്ക ഭാഗത്തുനിന്നുള്ളവരും , പലവിധ ആരോഗ്യ പ്രശ്നങ്ങളും , സാംക്രമികരോഗ ഭീഷണികളും നേരിടുകയാണ്‍.

മാര്‍ക്കറ്റില്‍ നിന്നുള്ള അവശിഷടങ്ങള്‍ അവിടെ തന്നെ കുന്നുകൂടി കിടക്കുന്നത് അതുവഴി കടന്നു പോവുന്ന വര്‍ക്ക് കാണാ൯ കഴിയും. മു൯സിപ്പല്‍ അധികാരികള്‍ ഈ മാലിന്യവിപതിനെതിരെ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന പ്രതിക്ഷയിലാണു തദേശവാസികള്‍.