നീര വില്‍ക്കാന്‍ തയ്യാറാണെന്ന് ഫാക്ട്

single-img
28 November 2013

image descriptionകേരള കാര്‍ഷിക സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന നീര വിപണനം നടത്താന്‍ ഫാക്ട് തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഫാക്ട് എംഡി ജയ് വീര്‍ ശ്രീവാസ്തവ അറിയിച്ചു. ഫാക്ടിന് 8000 വിപണനക്കാരാണുള്ളത്. ആദ്യം കേരളത്തിനകത്തും പിന്നീട് ദക്ഷിണേന്ത്യയിലും വില്ക്കാനും മൂന്നാം ഘട്ടത്തില്‍ കയറ്റുമതിക്കുമാണ് ഫാക്ട് ലക്ഷ്യമിടുന്നത്. അതിനുശേഷം നീര ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഫാക്ട് പദ്ധതി തയാറാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.