പ്രസംഗിക്കാന്‍ വന്നതിനെ മുന്നണിമാറ്റമായി വ്യാഖ്യാനിക്കേണ്ട: കെഎം മാണി

single-img
28 November 2013

28VBG_MANI_276816eസി.പി.എം. സംസ്ഥാന പ്ലീനത്തിന്റെ ചര്‍ച്ചാമവദിയില്‍ പ്രസംഗിക്കാന്‍ വന്നതിനെ മുന്നണിമാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. സഹകരിക്കുകയെന്നാല്‍ മുന്നണിമാറുകയെന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവിഹിതം 40 ശതമാനമാക്കിയെങ്കിലും ഉയര്‍ത്തണം. ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷവുമായി യോജിപ്പാണ്. എന്നാല്‍ ഇതിന്റെ അര്‍ഥം ഞങ്ങള്‍ തമ്മില്‍ കൂട്ടുകൂടുമെന്നല്ല. വ്യവസായികളെ തടയുന്ന തൊഴിലാളി സമരം പാടില്ലെന്നും മാണി പറഞ്ഞു.