തേജ്പാലിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴി പോകുമെന്നു കപില്‍ സിബല്‍

single-img
28 November 2013

kapilസഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ താന്‍ സംരക്ഷിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍. കുറ്റക്കാരനാണെങ്കില്‍ തേജ്പാല്‍ ശിക്ഷിക്കപ്പെടണം. മറിച്ചാണെങ്കില്‍ ശിക്ഷ അനാവശ്യമാണെന്നും സിബല്‍ അഭിപ്രായപ്പെട്ടു. തെഹല്‍ക്കയുമായി ബന്ധപ്പെട്ടുവെന്ന മാധ്യമവാര്‍ത്തകളോടും മന്ത്രി പ്രതികരിച്ചു. തെഹല്‍ക്കയില്‍ പങ്കാളിത്തമുണെ്ടന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.