നാവികര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് എന്‍.ഐ.എ

single-img
28 November 2013

കടല്‍ക്കൊല കേസിലെ പ്രതികളായ നാവികര്‍ക്കെതിരെ കൊലകുറ്റം ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി.കൊലക്കുറ്റം ചുമത്തുന്നത് വിദേശകാര്യമന്ത്രാലയം എതിര്‍ത്ത സാഹചര്യത്തിലാണ് ‘സുവ‘ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍ .നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളആണു ഇവർ.