ഗണേഷ് വീണ്ടും മന്ത്രിസഭയിലേക്ക്; അടുത്തമാസം സത്യപ്രതിജ്ഞ

single-img
28 November 2013

00ganeshരാജിവച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിഉറപ്പ് നല്‍കി. അടുത്ത മാസം തന്നെ സത്യപ്രതിജ്ഞ നടത്താമെന്നാണ് കേരള കോണ്‍ഗ്രസ് -ബി നേതാവ് വേണുഗോപാലന്‍ നായര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ഉറപ്പ് നല്‍കിയത്.

നേരത്തെ കേരള കോണ്‍ഗ്രസ്-ബി നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നല്‍കിയിരുന്നു. വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യുഡിഎഫ് നേതൃത്വം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് മന്ത്രിസ്ഥാനമൊഴിഞ്ഞ ഗണേഷ് പിന്നീട് ഇരുവരും പരസ്പരമുള്ള ധാരണപ്രകാരം കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് -ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതും ഇപ്പോള്‍ അതിനുള്ള വഴി തുറന്നിരിക്കുന്നതും.