എക്‌സ്‌പോ 2020 ദുബായില്‍

single-img
28 November 2013

വേള്‍ഡ് എക്‌സ്‌പോ 2020-ന് വേദിയാകാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് തലസ്ഥാനമായ. പാരിസില്‍ നടന്ന 154-ാമത് ബിഐഇ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലാണ് ദുബായെ തെരഞ്ഞെടുത്തത്. മൊത്തം വോട്ടിന്റെ 52.73 ശതമാനവും ദുബായ്ക്ക് അനുകൂലമായതോടെയാണ് യുഎഇ ആകമാനം കാത്തിരുന്ന അവസരം കൈവന്നത്. രണ്ടാംഘട്ട വോട്ടിംഗിലും ദുബായ് മുന്നിലെത്തി. റഷ്യ, ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ദുബായ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. 116 വോട്ടുകളാണ് ദുബായ്ക്ക് അനുകൂലമായി ലഭിച്ചത്.