സിപിഎം പ്ലീനത്തിനു ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യം

single-img
28 November 2013

സിപിഐഎം സംസ്ഥാന പ്ലീനത്തിന് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ അഭിവാദ്യം ‍. ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ എല്ലാ എഡീഷനുകളിലും സൂര്യ ഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട് വിഎം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടും വിഎം രാധാകൃഷ്ണന്‍ അന്വേഷണം നേരിടുന്നുണ്ട്.

പാർട്ടിയെ ശുദ്ധീകരിക്കാനും റിയല്‍ ഏസ്റ്റേറ്റ്‌ മാഫിയകളും ബ്ലേഡ്‌ മാഫിയകളും ഉള്‍പ്പെടെയുള്ളവരുമായുള്ള പാര്‍ട്ടി അംഗങ്ങളുടെ ബന്ധം ഇല്ലാതാക്കന്മെന്നും പാർട്ടി പ്ലീനത്തിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ചാക്ക് രാധാകൃഷ്ണന്റെ ചിത്രത്തോടൊപ്പമുള്ള പ്ലീന ആശംസകൾ പാർട്ടി പത്രത്തിൽ വന്നത്.പാർട്ടി നേതാക്കൾക്ക് വി.എം രാധാകൃഷ്ണനുമായുള്ള ബന്ധം പാർട്ടിക്കുള്ളിൽ തന്നെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു