ചൈനീസ് നിലപാടുകള്‍ അമേരിക്കയേയും അയല്‍രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നുവെന്ന് അമേരിക്ക

single-img
28 November 2013

joe_bidenവ്യോമ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ചൈന സ്വീകരിക്കുന്ന നിലപാടുകള്‍ അമേരിക്കയെയും അയല്‍രാജ്യങ്ങളെയും ഒരുപോലെ അസ്വസ്ഥമാക്കുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍. വ്യോമമേഖല തങ്ങളുടേതാണെന്നുളള ചൈനയുടെ അവകാശ വാദം അവഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ പ്രദേശത്തുകൂടി പറത്തിയിരുന്നു. അയല്‍ രാജ്യമായ ജപ്പാനുമായി തര്‍ക്കത്തിലിരിക്കുന്ന ദ്വീപിന്റെ ആകാശ അതിര്‍ത്തിയിലാണ് ചൈന അധികാരം സ്ഥാപിക്കാനൊരുങ്ങുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ യുഎസ് വൈസ് പ്രസിഡന്റ് ജപ്പാന്‍, കോറിയ, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും വിഷയം ചൈനയുടെശ്രദ്ധയില്‍ പെടുത്തുമെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം സംഘര്‍ഷ ബാധിതമായ സമുദ്ര ഖേലയിലേക്ക് ചൈനയുടെ വിമാനവാഹിനിക്കപ്പലും മിസൈല്‍വാഹിനികപ്പലുകളും പുറപ്പെട്ടിട്ടുണ്ട്.