എളമരത്തിന്റെ വാദങ്ങൾ ദുർബലമാക്കി ദൃശ്യങ്ങൾ പുറത്ത്

single-img
28 November 2013

ബന്ധുവായ നൗഷാദിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന എളമരം കരീമിന്റെ വാദങ്ങൾ ദുർബലമാക്കി പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ഭൂമിതട്ടിപ്പിനിരായയവര്‍ എളമരം കരീമിനോട് പരാതി പരയുന്നതാണു ദൃശ്യങ്ങളിൽ.തന്നോട് ഭീഷണി വേണ്ടെന്ന് കാണാനെത്തിയവരോട് കരീം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എളമരത്തിന്റെ വീട്ടിൽ വെച്ചുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണു ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം എളമരം കരീമും പാർട്ടി നേതൃത്വവും വഞ്ചിച്ചു എന്ന് ഭൂമി തട്ടിപ്പിനിരയായ കോഴിക്കോട്ടെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പറഞ്ഞു. തുടക്കത്തില്‍ മധ്യസ്ഥം വഹിച്ച സിപിഐ(എം) ജില്ലാ നേതൃത്വം പിന്നീട് തങ്ങളെ കൈയൊഴിഞ്ഞെന്നും തട്ടിപ്പിനു ഇരയായവർ പറഞ്ഞു

httpv://www.youtube.com/watch?v=hJXsAsOxYzg