ബംഗ്ലാദേശിലെ പ്രക്ഷോഭത്തില്‍ മരണം 16 ആയി

single-img
28 November 2013

പൊതു തെരഞ്ഞെടുപ്പു നീട്ടിണമെന്നാവശ്യപ്പെട്ടു ബംഗ്ലാദേശില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. ഇന്നലത്തെ സംഘര്‍ഷങ്ങളില്‍ ആറു പേര്‍ മരിച്ചു. ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും സഖ്യകക്ഷികളും നടത്തുന്ന 48 മണിക്കൂര്‍ സമരത്തില്‍ റോഡുകളും റെയില്‍വേട്രാക്കുകളും ജലഗതാഗതവും സ്തംഭിച്ചു. ജനുവരി അഞ്ചിനാണു തെരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്.