ബാഴ്‌സലോണയും ചെല്‍സിയും പരാജയപ്പെട്ടു

single-img
28 November 2013

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കു തോല്‍വി. സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പനായ ചെല്‍സിയും പരാജയപ്പെട്ടു. ഇരുപതിയഞ്ചു മത്സരങ്ങള്‍ക്കുശേഷമുള്ള ബാഴ്‌സയുടെ ആദ്യ പരാജയമായിരുന്നു നെതര്‍ലന്‍ഡ്‌സ് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമിനോടു നേരിട്ടത്. ചെല്‍സി പരാജയപ്പെട്ടെങ്കിലും നോക്കൗട്ട് ഉറപ്പിച്ചു. ഗ്രൂപ്പ് ഇയില്‍ ഹൊസെ മൗറിഞ്ഞോയുടെ ചെല്‍സി സ്വിസ് ടീം ബാസലിനോട് 1-0നാണ് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മുഹമ്മദ് സാലയാണ് (87) ബേസലിന്റെ വിജയ ഗോളിനുടമ.