ലോക്പാല്‍ ബില്‍; അന്നാ ഹസാരെ വീണ്ടും നിരാഹാരത്തിനിറങ്ങുന്നു

single-img
28 November 2013

anna-hazareഅന്നാ ഹസാരെ വീണ്ടും നിരാഹാരത്തിനിറങ്ങുന്നു. അഴിമതിക്കാര്‍ക്കെതിരേയുളള ശക്തമായ ജനലോക്പാല്‍ ബില്ലിനായി സ്വന്തം ഗ്രാമമായ റിലേഗണ്‍ സീദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തിലായിരിക്കും നിരാഹാരം. ഡിസംബര്‍ പത്തു മുതലാണ് നിരാഹാരം ആരംഭിക്കുക. ഡിസംബര്‍ അഞ്ചിനാരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ശക്തമായ ലോക്പാല്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ബില്ല് നിയമമാക്കുന്നത് വൈകുന്നതിനെതിരേ ഹസാരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.