തായ്‌ലന്‍ഡില്‍ പ്രക്ഷോഭം മുറുകന്നു; സമരക്കാര്‍ കൂടുതല്‍ മന്ത്രാലയങ്ങള്‍ കൈയേറി

single-img
27 November 2013

thailandപ്രധാനമന്ത്രി യിംഗ്്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷ പ്രവര്‍ത്തകര്‍ ആഭ്യന്തര, കൃഷി, ഗതാഗത, ടൂറിസം മന്ത്രാലയങ്ങള്‍കൂടി കൈയേറി. കഴിഞ്ഞദിവസം വിദേശ,ധനകാര്യമന്ത്രാലയങ്ങള്‍ കൈയേറിയ സമരക്കാര്‍ കുത്തിയിരിപ്പു സമരം നടത്തുകയാണ്. ഇതിനിടെ സമരത്തെ നേരിടാന്‍ ആഭ്യന്തരസുരക്ഷാ നിയമം ഏര്‍പ്പെടുത്തി. ചിലേടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സമര നേതാവ് സുതേപിനെതിരേ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. ജനക്കൂട്ടത്തിന്റെ ഭരണം അനുവദിക്കില്ലെന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചാവേളയില്‍ പ്രധാനമന്ത്രി യിംഗ്‌ലക് പറഞ്ഞു.