കണ്ഠര് മോഹനര്‍ക്കു ചുമതല നല്‍കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

single-img
27 November 2013

Kandararu-mohanaruശബരിമലയില്‍ തന്നെ സഹായിക്കാന്‍ മകന്‍ കണ്ഠര് മോഹനരെ അനുവദിക്കണമെന്ന തന്ത്രിമുഖ്യന്‍ കണ്ഠര് മഹേശ്വരരുടെ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അനുബന്ധ സത്യവാങ്മൂലം നല്‍കി. പ്രായാധിക്യത്താല്‍ പ്രയാസപ്പെടുന്ന തനിക്കു സഹായിയെ വേണമെന്നും ഇതിനായി മകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ഠര് മഹേശ്വരര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കണ്ഠര് മോഹനരര്‍ക്കു പൂജാകാര്യങ്ങളില്‍ ജ്ഞാനമില്ലെന്നു ജസ്റ്റീസ് പരിപൂര്‍ണന്‍ കമ്മീഷന്‍ കണെ്ടത്തിയിട്ടുണെ്ടന്നും ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, കണ്ഠര് മഹേശ്വരരുടെ അപേക്ഷ പരിഗണിക്കേണ്ടതാണെ ന്നും അദ്ദേഹത്തിനു പറയാനുള്ളതു കേള്‍ക്കണമെന്നും വ്യക്തമാക്കി ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.