മന്ത്രി കെ.പി.മോഹനനെ പട്ടാപ്പകല്‍ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചു

single-img
27 November 2013

17_mohanan_jpg_633328eതലസ്ഥാനത്ത് പട്ടാപ്പകല്‍ മന്ത്രി കെ.പി. മോഹനന്റെ ഔദ്യോഗിക വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കെ.എ 04- എം.സി 5168 എന്ന നമ്പറിലുള്ള നീല സിഫ്റ്റ് കാറിലെത്തിയയാളാണ് മന്ത്രിയെ രാവിലെ ഒമ്പതു മണിയോടെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞത്. ഔദ്യോഗിക വസതിയില്‍ നിന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് പോകുമ്പോഴാണ് സംഭവം. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനും ശ്രീമൂലം ക്ലബ്ബിനും മുന്നില്‍വച്ച് പിന്നിലൂടെ വരികയായിരുന്ന കാര്‍ മുന്നില്‍ കയറി മന്ത്രിയുടെ കാറിന് കുറുകേ നിര്‍ത്തി. അതിനു ശേഷം അസഭ്യം പറയുകയായിരുന്നു. മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ഗണ്‍മാന്‍ പുറത്തിറങ്ങിയപ്പോള്‍ കാര്‍ അതിവേഗം ഓടിച്ചു പോയി.