ആന്ധ്രതീരം ചുഴലിക്കൊടുങ്കാറ്റ് ഭീതിയില്‍; ഇത്തവണ ലെഹര്‍

single-img
27 November 2013

cyclone_lehar_imd_map_360ആന്ധ്രാ തീരം വീണ്ടും ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിയില്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി രൂപംകൊണ്ട ലെഹര്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തെത്തും. മണിക്കൂറില്‍ 150 മുതല്‍ 160 വരെ കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗം. ഗുണ്ടൂര്‍, കൃഷ്ണ ജില്ലകളോടടുക്കുമ്പോള്‍ കാറ്റിന്റെ വേഗം 170 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. ആന്ധ്രയുടെ തീരങ്ങളില്‍ ഇടിയോടു കൂടിയ കനത്തമഴ പെയ്യുകയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നു ജില്ല കളക്ടര്‍ സോളമന്‍ ആരോഗ്യരാജ് പറഞ്ഞു. പുതിച്ചേരിയിലെ യാനം ജില്ലയിലും ചുഴലിക്കാറ്റ് ഇന്നെത്തും.