കോതമംഗലം സെന്റ് േജാര്‍ജ്ജിന് കിരീടം; തിരിച്ചുപിടിച്ച് എറണാകുളം

single-img
27 November 2013

Kothamangalamസംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന്റെ ഗംഭീര തിരിച്ചുവരവ്. കോതമംഗലം സെന്റ് േജാര്‍ജ്ജ് സ്‌കൂളിന് കഴിഞ്ഞവര്‍ഷത്തെ മികവ് നിലനിര്‍ത്തിയ സന്തോഷവും.
എറണാകുളത്തിന് 28 സ്വര്‍ണം, 24 വെള്ളി, 27 വെങ്കലം-251 പോയിന്റ്. പാലക്കാടിന് 27 സ്വര്‍ണം, 14 വെള്ളി, 26 വെങ്കലം- 218 പോയിന്റ്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് 15 പോയിന്റിനു നഷ്ടമായ കിരീടമാണ് എറണാകുളം പൊരുതി നേടിയത്. മൂന്നാം സ്ഥാനത്ത് 110 പോയിന്റുള്ള കോഴിക്കോടാണ്. 12 സ്വര്‍ണവും 10 വെള്ളിയും 11 വെങ്കലവും നൂറു പോയിന്റുമായാണു സെന്റ് ജോര്‍ജിന്റെ പടയോട്ടം. 2004ല്‍ കോരുത്തോടില്‍നിന്നു കിരീടം പിടിച്ചശേഷം അവരുടെ എട്ടാം കിരീടമാണിത്. രണ്ടാം സ്ഥാനത്തെത്തിയ കോതമംഗലത്തെ തന്നെ മാര്‍ ബേസില്‍ സ്‌കൂളിന് ഒമ്പതു സ്വര്‍ണവും പത്തു വെള്ളിയും ആറു വെങ്കലവുമടക്കം 80 പോയിന്റ്.