സിപിഎം സംസ്ഥാന പ്ലീനം ഇന്ന് മുതല്‍ പാലക്കാട്ട്

single-img
27 November 2013

26-cpmനാലാമത് സിപിഎം സംസ്ഥാന പ്ലീനത്തിന് ഇന്ന് പാലക്കാട് തുടക്കം. പാലക്കാട് ടൗണ്‍ഹാളില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്ലീനത്തിന് തുടക്കമിട്ട് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ടി. ശിവദാസമേനോന്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്തു. പ്ലീനത്തില്‍ 202 ഏരിയ സെക്രട്ടറിമാര്‍ പങ്കെടുക്കും. സിപിഎമ്മിന്റെ പ്രധാന നേതാക്കളെല്ലാം പ്ലീനത്തില്‍ പങ്കെടുക്കുന്നുണ്ട്. പിണറായി വിജയന്‍ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കും.