വെടിവഴിപാട് നിരോധിച്ചു

single-img
26 November 2013

Vedivazhipadu54720സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മിച്ച് ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന വെടിവഴിപാട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പുരുഷന്മാര്‍ ഒപ്പിക്കുന്ന കുസൃതികളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ട് എന്നു കാണിച്ചാണ് സിനിമ കണ്ട 5 അംഗ സമിതി അനുമതി നിഷേധിച്ചിരിക്കുന്നത്.

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ സമിതിക്കു മുന്നിലാണ് പ്രദര്‍ശനാനുമതി തേടി ചിത്രം സമര്‍പ്പിച്ചത്. അടുത്ത മാസം ആദ്യം ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചിരുന്നത്. സദാചാരവാദികള്‍ പൊറുക്കുക എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ശ്രദ്ധ നേടിയിരുന്നു. ആവിഷ്‌കാരത്തിന്റെ കണ്ണാടിക്ക് മുകളില്‍ തുണിയിട്ട് മറയ്ക്കുമ്പോള്‍ നാം വിവേകശാലികള്‍ അല്ലെന്നും അല്‍പബുദ്ധികളാകുകയാണെന്നും, സെന്‍സര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്നും നടന്‍ മുരളി ഗോപി വ്യക്തമാക്കി.