തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി

single-img
26 November 2013

Thailandതായ്‌ലന്‍ഡ് പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയ്‌ക്കെതിരേ പ്രതിപക്ഷ ഡെമോക്രാറ്റ് പാര്‍ട്ടി ആരംഭിച്ച സമരം രൂക്ഷമായി. ഇന്നലെ പ്രകടനക്കാര്‍ വിദേശ, ധനകാര്യമന്ത്രാലയങ്ങള്‍ കൈയേറുകയും കുത്തിയിരിപ്പു സമരം ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ മന്ദിരങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും ടിവി സ്റ്റേഷനുകളിലേക്കും സമരം വ്യാ പിപ്പിക്കാനാണു പദ്ധതി. സൈനിക അട്ടിമറിയില്‍ പുറത്തായ മുന്‍ പ്രധാനമന്ത്രിയും സഹോദരനുമായ താക്‌സിന്റെ പാവയാണു വനിതാ പ്രധാനമന്ത്രി യിംഗ്‌ലക്കെന്ന് പ്രകടനക്കാര്‍ ആരോപിച്ചു. 2006ലാണു താക്‌സിനെ സൈന്യം അട്ടിമറിച്ചത്. പിന്നീട് അഴിമതിക്കേസില്‍ ശിക്ഷിച്ചു. വിദേശത്തു പ്രവാസ ജീവിതം നയിക്കുന്ന താക്‌സിന്റെ നിയന്ത്രണത്തിലാണു പ്രധാനമന്ത്രി യിംഗ്‌ലക്കെന്നും ഇത് അനുവദിക്കാനാവില്ലെന്നും പ്രകടനക്കാര്‍ വ്യക്തമാക്കി.