മധ്യപ്രദേശില്‍ റിക്കാര്‍ഡ് പോളിംഗ്

single-img
26 November 2013

madhya_pradesh_map_sമധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഴുപതു ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. എക്കാലത്തെയും ഉയര്‍ന്ന പോളിംഗാണിത്. 230 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. മിസോറ മില്‍ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 40 മണ്ഡലങ്ങളിലേക്കു നടന്ന വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു. 142 സ്ഥാനാര്‍ഥികളാണു മിസോറാമില്‍ മത്സരരംഗത്തുള്ളത്. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലെ കാസ്‌റവാഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയ തെരഞ്ഞെടുപ്പില്‍ 2583 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഹോഷംഗബാദ്, ശിവപുര്‍ ജില്ലകളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്- 83%. സെഹോര്‍, ജാബുവ, ദേവാസ് ജില്ലകളില്‍ 80 ശതമാനത്തിലധികം പോളിംഗ് നടന്നു. മധ്യപ്രദേശില്‍ 2008ല്‍ 65 ശതമാനമായിരുന്നു പോളിംഗ്.