യുവതിയെ നിരീക്ഷിച്ചെന്ന ആരോപണം: മോഡി അന്വേഷണ കമ്മീഷനെ നിയമിച്ചു

single-img
26 November 2013

narender_modi_awardയുവതിയെ പോലീസ് നിരീക്ഷണത്തിന് ഇരയാക്കിയെന്ന ആരോപണത്തില്‍ താനും കൂടി ഉള്‍പ്പെട്ട സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. അഹമ്മദാബാദ് ഹൈക്കോടതി റിട്ട ജഡ്ജി സുഗന്യബെന്‍ കെ. ഭട്ട്, ഗുജറാത്ത് ഹൈക്കോടതി റിട്ട ജഡ്ജി കെ.സി. കപൂര്‍ എന്നിവരാണ് അംഗങ്ങള്‍.