മിമിക്രി കലാകാരന്‍ ജനീഷിന്റെ കൊലപാതകം: ഹോംനഴ്‌സ് അറസ്റ്റില്‍

single-img
26 November 2013

lenishമിമിക്രി കലാകാരനായ ചങ്ങനാശേരി ചെത്തിപ്പുഴ മുണേ്ടട്ട് പുതുപ്പറമ്പില്‍ ജെനീഷി(32)നെ കൊലപ്പെടുത്തിയ കേസില്‍ ഹോംനഴ്‌സിംഗ് സ്ഥാപനം നടത്തിപ്പുകാരി അറസ്റ്റില്‍. ചൂട്ടുവേലി കവലയ്ക്കു സമീപം നവീന്‍ എന്ന ഹോംനഴ്‌സിംഗ് സ്ഥാപനം നടത്തുന്ന ചങ്ങനാശേരി പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല (43) ആണ് അറസ്റ്റിലായത്. ശ്രീകല ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം ചൂട്ടുവേലിയിലെ ഹോംനഴ്‌സിംഗ് സ്ഥാപനത്തില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് കൊല നടത്തിയത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട നാലുപേര്‍ പോലീസ് വലയിലായി. കൈയും കാലും തല്ലിയൊടിക്കാന്‍ 25,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്കിയതാണ്. കെട്ടിയിട്ട് അടിക്കുന്നതിനിടെ മാരകമായ മുറിവേറ്റ് കൊല്ലപ്പെടുകയായിരുന്നു. ക്വട്ടേഷന്‍ സംഘത്തോടൊപ്പം ശ്രീകലയും ചേര്‍ന്നാണ് കൊല നടത്തിയത്. പിന്നീട് ഒരു പെട്ടി ഓട്ടോയില്‍ മൃതദേഹം കയറ്റി പാമ്പാടി കുന്നേപ്പാലത്തിനു സമീപം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ചൂട്ടുവേലി കവലയില്‍ നിന്ന്് ചാക്ക് വാങ്ങി മൃതദേഹം അതില്‍ കയറ്റിയാണ് പെട്ടി ഓട്ടോയില്‍ ഉപേക്ഷിക്കാന്‍ കൊണ്ടു പോയത്.

ഏഴ് വര്‍ഷമായി ജെനീഷും ശ്രീകലയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്ത നാളില്‍ ജെനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീകല ജെനീഷിന്റെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ തീരുമാനിച്ച് ക്വട്ടേഷന്‍ നല്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.