തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി; രോഗി മരിച്ചു

single-img
26 November 2013

medclge2രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു. പാപ്പനംകോട് സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ ബഹളം വെച്ചു. കഴിഞ്ഞ ദിവസമാണ് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് ആശുപത്രി അധികൃതര്‍ രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് ഗ്രൂപ്പുകാരനായ രോഗിക്ക് ഒ പോസിറ്റീവ് രക്തമാണ് നല്‍കിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് സൂപ്രണ്ട് എത്തി ബന്ധുക്കളെ അനുനയിപ്പിക്കുകയായിരുന്നു. രോഗിയുടെ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ രോഗി മരിച്ചത്.