ഇറാനെതിരേയുള്ള ഉപരോധം പിന്‍വലിക്കുന്നു

single-img
26 November 2013

map_of_iranആണവ പദ്ധതി ചുരുക്കാമെന്ന് ഇറാന്‍ സമ്മതിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേയുള്ള ഉപരോധങ്ങളില്‍ മിക്കതും അടുത്തമാസം പിന്‍വലിക്കുമെന്ന് ഫ്രഞ്ച് വിദേശമന്ത്രി ലോറാന്‍ ഫാബിയസ് വ്യക്തമാക്കി. വന്‍ശക്തികളും ഇറാനും ആറുമാസത്തെ ഇടക്കാല കരാറുണ്ടാക്കിയതിനെത്തുടര്‍ന്ന് ടെഹ്‌റാനില്‍ ആഹ്‌ളാദ പ്രകടനം നടത്തി. കരാര്‍ ചരിത്രപരമായ മണ്ട ത്തരമാണെന്നു പ്രഖ്യാപിച്ച ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂവിനെ അനുനയിപ്പിക്കാന്‍ അമേരിക്ക ശ്രമം തുടങ്ങി.പ്രസിഡന്റ് ഒബാമ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചയ്ക്കായി ഇസ്രേലി പ്രതിനിധികള്‍ യുഎസിനു പോകും.