ബിഹാറില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിക്കുന്നു; 11 മരണം

single-img
26 November 2013

bihar-political-mapബിഹാര്‍ സംസ്ഥാനത്ത് അജ്ഞാതരോഗം മൂലം 24 മണിക്കൂറിനിടെ മരിച്ചത് 11 പേര്‍. കിഴക്കന്‍ചെമ്പാരന്‍ ജില്ലയിലെ സിഗ്വലിയിലാണ് സംഭവം. തിങ്കളാഴച ഒമ്പതുപേരും ഇന്ന് പുലര്‍ച്ചെ രണ്ടുപേരും അജ്ഞാതരോഗം മൂലം മരിച്ചു. നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ അജ്ഞാതരോഗം മൂലം ചികിത്സതേടിയിരിക്കുന്നത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഇതോടെ രോഗം കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ എതുരോഗം മൂലമാണ് ആളികള്‍ മരിച്ചതെന്ന സൂചന ലഭിക്കുകയുള്ളുവെന്ന് ജില്ലാ ആരോഗ്യവിഭാഗം പറയുന്നു. സംസ്ഥാനം ജഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.