കോഴിക്കോട്ടെ അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയെന്ന് കെ. സുരേന്ദ്രന്‍

single-img
25 November 2013

Surendranകുഞ്ഞാലിക്കുട്ടിക്കെതിരെ കെ. സുരേന്ദ്രന്‍ രംഗത്ത്. കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ വന്‍കിട കമ്പനികള്‍ക്ക് അനധികൃത ഖനനം നടത്താന്‍ ഒത്താശ ചെയ്തത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഖനന മാഫിയകളെ വഴിവിട്ട് സഹായിക്കുന്നതിനായി ശക്തമായ കരുനീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. കര്‍ണാടകത്തിലും ഹൈദരാബാദിലും ശക്തമായ വേരുകളുള്ള ഖനന കമ്പനികളാണ് കേരളത്തിലെയും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ ഖനനത്തിന് അനുമതി നേടിയിട്ടുള്ളതെന്ന് കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഒന്നും അറിയില്ലെന്ന് പറഞ്ഞ് പുറം വാതിലിലൂടെ ഇത്തരം മാഫിയകളെ സഹായിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്നത്. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 406.45 ഹെക്ടര്‍, മാവൂര്‍ വില്ലേജില്‍ 53.03 ഹെക്ടര്‍, രാമല്ലൂര്‍ പ്രദേശത്ത് 261 ഹെക്ടര്‍ തുടങ്ങിയിടങ്ങളില്‍ പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.